കോഴിക്കോട് ജീപ്പിന് നേരെ ബോംബേറ്; പോക്‌സോ ബഷീര്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍; പിടിയിലായത് 'ബി കമ്പനി' സംഘാംഗങ്ങള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത് ഉള്‍പ്പെടെ മൂന്ന് കേസുകളിലായി 12 പേര്‍ അറസ്റ്റിലായി. മെഡിക്കല്‍ കോളേജ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പൂവാട്ട് പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധിയാര്‍ജിച്ച ‘ബി കമ്പനി’ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.

പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീര്‍ എന്ന പോക്‌സോ ബഷീര്‍, ഷഹബാസ് അഷ്‌റഫ്, പൂവാട്ട്പറമ്പ് കേളന്‍പറമ്പില്‍ അസ്‌കര്‍, ചെറൂപ്പ കോടഞ്ചേരി വീട്ടില്‍ ഫവാസ്, പെരിയങ്ങാട് തടായില്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്, പുറായില്‍ ഹൗസില്‍ ഷാഹുല്‍ ഹമീദ്, കുറ്റിക്കാട്ടൂര്‍ മേലേ അരയങ്കോട് മുനീര്‍, തീര്‍ത്ഥക്കുന്ന് അരുണ്‍, പൂവാട്ട് പറമ്പ് കളരിപുറായില്‍ അര്‍ഷാദ്, പെരുമണ്ണ മുഹമ്മദ് അജ്‌നാസ്, യാസര്‍ അറാഫത്ത് എന്നിവരാണ് കേസില്‍ പിടിയിലായത്.

ബഷീര്‍ എന്ന പോക്‌സോ ബഷീറാണ് ‘ബി കമ്പനി’യുടെ സംഘത്തലവന്‍. ബഷീറിനൊപ്പം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായ അജ്മല്‍ കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലെത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ അര്‍ജുന്‍ എന്ന പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11ന് ഇരുവിഭാഗങ്ങളായി നടുറോഡില്‍ ഏറ്റുമുട്ടുകയായിരുന്നു.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ