ഡോ. വന്ദനയുടെ കൊലപാതകം; ആക്രമണത്തിന് മുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെ

കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി അന്വേഷണം സംഘം. പ്രതിയുടെ ഫോണ്‍ പരിശോധിക്കാനാണ് അടുത്ത നീക്കം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി സന്ദീപ് തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എടുത്ത വീഡിയോ ഇയാൾ സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തു.

സന്ദീപിന്റെ സുഹൃത്തിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. അതോടൊപ്പം പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കുമെന്നാണ് സൂചന. അതേ സമയം സ്കൂളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ സന്ദീപിന്റെ പെരുമാറ്റം സാധാരണ രീതിയിലായിരുന്നു എന്നതാണ്.

സ്കൂളിൽ സന്ദീപിന്റെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് നെടുമ്പന സ്കൂൾ പ്രധാനാധ്യാപിക പറയുന്നത്. മാര്‍ച്ച് 31വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നുവെന്നും പെരുമാറ്റത്തിൽ അസ്വാഭാവികത ഇല്ലായിരുന്നെന്നും അധ്യാപിക വിശദീകരിക്കുന്നു. വിലങ്ങറ യു.പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് നെടുമ്പന യു.പി സ്കൂളിൽ സംരക്ഷിത അധ്യാപകനായിട്ട് 2021ലാണ് എത്തിയതെന്നും എച്ച്.എം പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്