കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു കസ്‌ററഡിയില്‍, ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പരയില്‍ പിടിയിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്‌ററഡിയില്‍ എടുത്തു. ജോളി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷാജുവിനെ  ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കൂടുതല് ചോദ്യം ചെയ്യലിനായി വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടു പോയത്.

അതേസമയം  കൂടുതല്‍ അറസ്റ്റുകള്‍ക്ക് പൊലീസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജു കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാല്‍  വ്യാജ  വില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടും കൂടാതെ സിലിയുടേയും മകള്‍ ആല്‍ഫിനേയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും പൊലീസ് സജീവമായി അന്വേഷണം നടത്തുകയാണ്. ഈ കേസുകളില്‍ പല തെളിവുകളും ഇതിനോടകം പൊലീസിന് ലഭിച്ചതായാണ് സൂചന. സിലിയുടേയും മകളുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില അറസ്റ്റുകള്‍ ഇന്നോ നാളെയോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്‍റെ വീട് കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിട്ടില്ല. പ്രദേശത്ത് പൊലീസിന്‍റെ സജീവ സാന്നിദ്ധ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ആറ് കൊലപാതകവും വ്യാജ വില്‍പത്രം  തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതും ഇങ്ങനെ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെവ്വേറെ യൂണിറ്റുകളായി തിരിഞ്ഞാണ് പൊലീസ് സംഘം അന്വേഷിക്കുന്നത്. ആറ് കൊലപാതകത്തിലും ജോളിക്ക് പങ്കുണ്ടെങ്കിലും റോയിയുടെ കൊലയില്‍ മാത്രം നിയമനടപടികള്‍ തുടങ്ങിയ പൊലീസ് മറ്റുള്ള കേസുകളുടെ ചുരുളഴിക്കാനുള്ള നടപടികളിലേക്കാണ് ഇനി കടക്കുന്നത്. റോയ് തോമസിന്‍റെ മാതൃസഹോദരന്‍ എം.എം മാത്യുവിന്‍റെ മരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

നിലവില്‍ പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ട് ഇവരില്‍ ആരിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നതാണ് ഇനിയറിയേണ്ടത്. അഞ്ച് പേരെ കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. ഇതേക്കുറിച്ചെല്ലാം ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന്‍റെ കൈയിലുണ്ട്. ഇതോടെ ശവക്കല്ലറ തുറന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയുടെ  ഫലം വന്ന ശേഷം കൂടുതല്‍ അറസ്റ്റുകള്‍ മതി എന്ന നിലപാടില്‍ നിന്നും പൊലീസ് അതിനാല്‍ തന്നെ മാറിയിട്ടുണ്ട്.

ഇനി അറസ്റ്റിലാവാനുള്ളവര്‍ ജോളിയെ സഹായിച്ച് വ്യാജവില്‍പത്രം തയ്യാറാക്കാന്‍ മാത്രമാണോ അതോ കൊലപാതകത്തെ കുറിച്ചും ഇവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന കാര്യം. പൊന്മറ്റം തറവാട്ടിലുള്ള ആരുടെയെങ്കിലും ഇടപെടല്‍ ഇതിലുണ്ടായിട്ടുണ്ടോ എന്നതും വ്യക്തമാക്കേണ്ടതുണ്ട്. ജോളിയെ സഹായിച്ചവര്‍ക്ക് എന്ത് നേട്ടമുണ്ടായി എന്നതിനും പൊലീസ് ഉത്തരം കണ്ടെത്തേണ്ടി വരും.

Latest Stories

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ