ജോളിയെ ഇന്ന് എന്‍.ഐ.ടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും; പ്രതിയുടെ സാന്നിദ്ധ്യത്തില്‍‌ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക. ജോളിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജോളിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് അന്വേഷണ സംഘം കോള്‍ വിവരങ്ങള്‍ പരിശോധിക്കും. താമരശേരി കോടതി ഇന്ന് ജോളിയുടെ ഒപ്പും കൈയക്ഷരവും പരിശോധിക്കും.

ആല്‍ഫൈന്‍ വധക്കേസില്‍‌ ഞായറാഴ്ച വരെ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി. കസ്റ്റഡിയില്‍ കിട്ടിയ ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സൂചന. റോയി വധക്കേസില്‍ ജോളിയെ എന്‍.ഐ.ടി കാന്റീനിലെത്തിച്ച് നേരത്തെയും തെളിവെടുപ്പ് നടത്തിയിരുന്നു.

സിലിയുടെ സഹോദരന്‍ സിജോയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍‌ കൊയിലാണ്ടി പൊലീസ് കോടതയില്‍ അപേക്ഷ നല്‍കും. കൂടത്തായി കൂട്ടകൊലപാതക കേസിലെ 6 കൊലപാതകങ്ങളില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനി മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്താനായുള്ളത്. ഇതില്‍ മാത്യു വധക്കേസില്‍ കൂടി അറസ്റ്റു രേഖപ്പെടുത്തിയാല്‍ പിന്നെ അന്നമ്മയുടെയും ടോം തോമസിന്റെയും കൊലക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ