കൊല്ലത്ത് സ്‌കൂളില്‍ മാലിന്യടാങ്കിന്റെ സ്ലാബ് പൊളിഞ്ഞ് കുട്ടികള്‍ കുഴിയില്‍ വീണു

കൊല്ലം ഏരൂരില്‍ മാലിന്യടാങ്കിന്റെ സ്ലാബ് പൊളിഞ്ഞുവീണ്, അഞ്ച് കുട്ടികള്‍ കുഴിയില്‍ വീണ് പരിക്കേറ്റു. ഏരൂര്‍ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കുഴിയില്‍ വീണത്. കൈക്കും കാലിനും സാരമായി പരിക്കേറ്റ രണ്ട് കുട്ടികളെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി .

ഉച്ചയ്ക്ക് ശേഷം ഒഴിവുള്ള പീരീഡില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. കുട്ടികള്‍ ഉറക്കെ കരഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും പിന്നീട് പൊലീസും പാഞ്ഞെത്തി, കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളെല്ലാവരും ഇപ്പോഴുള്ളത്.

കുഴിയില്‍ വീണ കുട്ടികളില്‍ രണ്ട് പേരുടെ കൈക്കും കാലിനും പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ രണ്ട് കുട്ടികളെയാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

കൈ കഴുകുന്ന പൈപ്പിന് തൊട്ടടുത്താണ് മാലിന്യടാങ്ക്. ഇതിന് തൊട്ടടുത്ത് നിന്നാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. ടാങ്കിന് മുകളില്‍ കയറി കളിക്കുന്നതിനിടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. ഇതിന് മുകളില്‍ നിന്നിരുന്ന അഞ്ച് കുട്ടികളും കുഴിയില്‍ വീണു. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാലും വെള്ളമില്ലാതിരുന്നതിനാലുമാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍