കോടിയേരിയുടെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി, പിന്നെ ആരും തിരിഞ്ഞ് നോക്കിയില്ല...ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല'; തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. കോടിയേരിയുടെ മരണശേഷം ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വിനോദിനി തുറന്നടിച്ചു. പച്ചക്കുതിര എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനിയുടെ തുറന്നുപറച്ചിൽ.

കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നാണ് വിനോദിനി പറയുന്നത്. നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും അഭിമുഖത്തിൽ വിനോദിനി കുറ്റപ്പെടുത്തി.

കോടിയേരി ബാലകൃഷ്ണന്റെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദിനി പറയുന്നു. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെയൊപ്പമുണ്ട്’ എന്ന് പോലും ആരും പറഞ്ഞിട്ടില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു. പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുയും തിരിച്ചുവിളിക്കുകയും ചെയ്യും. താന്‍ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ മറുപടി.

Latest Stories

'എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും, പോസ്‌റ്റ് വന്നത് എന്റെ അറിവോടെയല്ല'; ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയെന്ന് സജ്‌ന നൂർ

ഫാഷൻ ലോകത്തിന് പുത്തൻ വിസ്മയം സമ്മാനിച്ച ടൂലൈൻ ഓൺലൈൻ സ്റ്റോർ ഇനി ഇരിങ്ങാലക്കുടയിൽ

'സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയിൽ താഴെ ആകും, സർവീസ് നിർത്തി വെക്കേണ്ടി വരും'; സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

ചോദിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധം; കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു

'പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും'; ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ബിനോയ് വിശ്വം

കാലവർഷം ശക്തമാകുന്നു; സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

'സഞ്ജു സാംസണും, ശ്രേയസ് അയ്യരുമല്ല, ഇന്ത്യൻ നായകനാകാൻ ഏറ്റവും യോഗ്യൻ രജത് പാട്ടിദാറാണ്‌; നിർദേശിച്ച് മുൻ ഇന്ത്യൻ താരം

സംസ്ഥാനത്ത് ശക്തമായ മഴ, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ആശങ്കയായി പകര്‍ച്ചവ്യാധികള്‍

സൂര്യകുമാർ പുറത്തേക്ക്, ടി-20 നായകനായി ഗംഭീർ പരിഗണിക്കുന്നത് സഞ്ജുവിനെ; റിപ്പോർട്ടുകൾ പുറത്ത്

വിരാട് കോഹ്‌ലിക്ക് പിന്നാലെ രോഹിത് ശർമ്മയ്ക്കും പരിക്ക്; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്