കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാരപൂജ നടന്നതായി ബി ജെ പി മുഖപത്രം

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജന്മനാട്ടിലെ വീട്ടില്‍ ശത്രുദോഷ പരിഹാരത്തിന് പൂജ നടത്തിയതായി റിപ്പോർട്ട്. ബിജെപി മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെ ശത്രുദോഷ പരിഹാര പൂജ നടന്നെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലെത്തിയതായി സൂചനയുണ്ടെന്നും ജന്മഭൂമി ആരോപിക്കുന്നു.ജോത്സ്യരുടെ നിര്ദേശാനുസരണമായിരുന്നു പൂജ എന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോടിയേരിയുടെ വീടിനു സമീപത്തെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും പത്രം പറയുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം കോടിയേരിയുടെ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ദോഷപരിഹാര പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ പൂജ കഴിച്ചതും വിവാദങ്ങള്‍ക്കിട നല്‍കി. സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലെ പൂജ ദൈവാരാധനകളെ പരസ്യമായി വിമര്‍ശിക്കുന്ന സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍