'മിനി കൂപ്പര്‍' അച്ഛന്‍റെ 'ഔഡി' മകന്‍, കോടിയേരിയെ പരിഹസിച്ച് റോജി എം ജോണ്‍

“മിനി കൂപ്പര്‍” അച്ഛന്‍റെ “ഔഡി” മകന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കോടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയില്‍ പ്രതികരിക്കുന്നില്ലെന്നും റോജി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദുബായില്‍ 13 കോടി രൂപ തട്ടിച്ചുവെന്നാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി ഉയിര്‍ന്നിരിക്കുന്നത്. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

റോജി എം ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കൊടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയില്‍ പ്രതികരിക്കുന്നില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം?

“മിനി കൂപ്പര്‍” അച്ചന്റെ “ഓഡി” മകന്‍! വിപ്ലവം വിജയിക്കട്ടെ. ലാല്‍ സലാം!

Latest Stories

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹച്ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ