വെള്ളക്കെട്ടിന്റെ യഥാര്‍ത്ഥ കാരണം ജനം മനസ്സിലാക്കിയത് യു.ഡി.എഫിനെ വിജയത്തിലെത്തിച്ചെന്ന്  സൗമിനി ജെയിന്‍

മഴയും വെള്ളക്കെട്ടും ഉണ്ടായെങ്കില്‍ പോലും അതിന്റെ യഥാര്‍ത്ഥ കാരണം ജനങ്ങള്‍ മനസ്സിലാക്കിയത് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ വിജയത്തില്‍ എത്തിച്ചെന്ന് മേയര്‍ സൗമിനി ജെയിന്‍. ഇത്തരത്തിലുള്ള പ്രകൃതിക്ഷേഭങ്ങളെയെല്ലാം ആരോപണമാക്കി മാറ്റിയ സന്ദര്‍ഭത്തില്‍ അതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും മേയര്‍ പറഞ്ഞു. എറണാകുളം എന്ന പട്ടണത്തിന്റെ വളര്‍ച്ചയില്‍ യുഡിഎഫിന്റെ കൈയൊപ്പ് എത്രത്തോളമുണ്ടെന്നുള്ളത് ജനങ്ങള്‍ക്ക് അറിയാമെന്നും അവര്‍ പറഞ്ഞു.

എറണാകുളത്ത് വോട്ടിംഗ് ദിവസം വെള്ളക്കെട്ടുണ്ടായത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ തോല്‍വിയിലേക്ക് നയിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടിയിരുന്നു. ഇതിനിടെ മേയര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ പരാമര്‍ശം കൂടി വന്നതോടെ മേയറെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനിടയില്‍ ടി ജെ വിനോദ് എറണാകുളത്ത് വിജയിച്ചതോടെ മേയര്‍ സൗമിനി ജെയിന് സമാശ്വാസമായി.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം