കൊച്ചിക്ക് വേണ്ടി തന്നെ ട്രോളാന്‍ ട്രോളന്മാരെ ക്ഷണിച്ച് അല്‍ഫോന്‍സ് കണ്ണന്താനം; നല്ല ട്രോളര്‍മാര്‍ക്ക് തന്നോടൊപ്പം സെല്‍ഫി എടുക്കാമെന്നും സ്ഥാനാര്‍ത്ഥി

കൊച്ചിക്ക് വേണ്ടി തന്നെ ട്രോളാന്‍ ട്രോളന്മാരെ ക്ഷണിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. ഫെയ്‌സ്ബുക്കിലൂടെയാണ് കണ്ണന്താനത്തിന്റെ ആഹ്വാനം. കൊച്ചിയുടെ വികസനത്തെ കുറിച്ചു നല്ല ട്രോളുകള്‍ ഉണ്ടാക്കണമെന്ന് സ്ഥാനാര്‍ത്ഥി ആവശ്യപ്പെടുന്നു.

തന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല. നല്ല ട്രോളര്‍മാര്‍ക്ക് തന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം തിരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ലെന്നും സ്ഥാനാര്‍ത്ഥി പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളികള്‍ വളരെ നര്‍മ്മബോധം ഉള്ളവരാണ്.
എന്ത് സീരിയസ് കാര്യവും നമ്മള്‍ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്.
എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്?
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.
നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം (തെരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ…

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ