ദ്രവമാലിന്യത്തിൽ നിന്നും കോടികൾ കണ്ടെത്തിയ സാങ്കേതിക വിദ്യ; വരുമാന കുതിപ്പിലേക്ക് ചവറ കെ എം എം എൽ

പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന ദ്രവമാലിന്യത്തിൽ നിന്ന് കോടികളുടെ വരുമാന മാർഗം കണ്ടെത്തിയ ചവറ കെഎംഎംഎൽ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ദ്രവമാലിന്യമായി കെട്ടിക്കിടുന്ന അയൺ ഓക്സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഈ പ്രശസ്തിക്ക് കാരണമായത്.

ചരൽ രൂപത്തിലുള്ള അയൺ സിന്റർ ആണ് അയൺ ഓക്സൈഡ് സംസ്‌കരിച്ച് ഉൽപ്പാദിപ്പിച്ചെടുക്കുന്നത്. ടി.എം.ടി കമ്പി നിർമ്മാണത്തിൽ ഇരുമ്പയിരിന് പകരം അയൺ സിന്റർ ഉപയോഗിക്കാം. ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിലൂടെ മാസം ഒരു കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ആസിഡ് സ്വഭാവമുള്ള അയൺ ഓക്സൈഡ് സൃഷ്‌ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം.ഉപയോഗപ്രദമായ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത് കെ.എം.എം.എല്ലിന്റെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗമാണ്. ഇപ്പോൾ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്

ഫാക്ടറി പരിസരത്തെ വലിയ കുളങ്ങളിലായി മൂന്ന് ലക്ഷം ടൺ അയൺ ഓക്സൈഡാണ് കെട്ടിക്കിടക്കുന്നത്. ഇത് സംസ്‌കരിച്ചാൽ തന്നെ ഇപ്പോഴത്തെ മാ‌ർക്കറ്റ് നിരക്കിൽ ഏകദേശം 200 കോടി രൂപയുടെ അയൺ സിന്റർ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

നിലവിലുള്ള പ്ലാന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ച അഞ്ച് ടൺ ഇരുമ്പ് സിന്റർ ടി.എം.ടി കമ്പി നിർമ്മിക്കുന്ന കള്ളിയത്ത് ടി.എം.ടി കമ്പനിക്ക് കഴിഞ്ഞ ദിവസം കൈമാറി. വാണിജ്യ ഉൽപ്പാദനത്തിന് വൈകാതെ പ്രത്യേക പ്ലാന്റ് നിർമ്മിക്കും.

ദ്രാവകരൂപത്തിലുള്ള അയൺ ഓക്സൈഡ് ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിന്റെ ഉപോൽപ്പന്നമാണ്. കെ.എം.എം.എല്ലിൽ ദിവസം 50 ടൺ അയൺ ഓക്സൈഡാണ് മാലിന്യമായി പുറത്തുവരുന്നുന്നത്.

ഇത് സംസ്‌കരിച്ചാൽ 15 ടൺ ഇരുമ്പ് സിന്റർ ലഭിക്കും. ഒരു ടൺ ഇരുമ്പ് സിന്ററിന് ഏകദേശം 20,000 രൂപ വിലയുണ്ട്. മാസം 450 ടൺ സിന്റർ കിട്ടും. ഒരുകോടിയോളം രൂപ അധിക വരുമാനം കണ്ടെത്താനാകും.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍