വിപ്ലവത്തിന്റെ പേരില്‍ ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്.എഫ്.ഐയെന്ന് കെ.എം ഷാജി

എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വിപ്ലവത്തിന്റെ പേര് പറഞ്ഞ് ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന് ഇന്ന് കാമ്പസുകളില്‍ കാണുന്ന പേരാണ് എസ്.എഫ്.ഐയെന്ന് അദ്ദേഹം പറഞ്ഞു. ഉടുതുണി അഴിക്കാന്‍ വരുന്ന എസ്.എഫ്.ഐക്കാരുടെ മുന്നില്‍ പെണ്‍കുട്ടികളുടെ വസ്ത്രമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാറണമെന്നും ഷാജി പറഞ്ഞു. എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പോര്‍ട്ടിക്കോ-ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപ്ലവത്തിന്റെ പേര് പറഞ്ഞ് ക്യാമ്പസില്‍ ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്.എഫ്.ഐ. മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യം ഉണ്ടാക്കുകയാണ് അവര്‍. കാണാനുള്ള കണ്ണിന്റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്റെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേര്‍ത്ത് വില്‍ക്കുന്ന തോന്നിവാസമാണ് എസ്.എഫ്.ഐയെന്നും ഷാജി പറഞ്ഞു.

അതിന് നിന്ന് കൊടുക്കുമ്പോള്‍ നഷ്ടമാകുന്നത് വ്യത്യസ്തതതയും വ്യക്തിത്വവും വ്യതിരിക്തതയുമാണ്. അതാണോ ക്യാമ്പസില്‍ ഉണ്ടാവണമെന്ന് പറയുന്നത്. മനുഷ്യരാകാനാണ് പഠിക്കേണ്ടതെന്ന് ഷാജി പറഞ്ഞു.

കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന വിവാദ പ്രസ്താവന മുസ്ലിം ലീഗ് വീണ്ടും ആവര്‍ത്തിച്ചു. നേരത്തെ വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വര്‍ഗീയ പ്രസ്താവന നടത്തിയ അബ്ദുറഹ്‌മാന്‍ കല്ലായി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി