5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു;6 വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ ആവശ്യം അറിയിച്ചത് ഫോൺകോളിലൂടെ

കൊല്ലം ഒയൂരില്‍ സഹോദരനൊപ്പംട്യുഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോളെത്തി. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് സൂചന

ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും അവളെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ പറയുന്നത്.

മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരന്‍ പറയുന്നു.എട്ടുവയസുള്ള സഹോദരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.നടന്ന് പോകുവേ വെളുത്ത ഹോണ്ടാ അമേയ്സ് കാറിലെത്തിയവരാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പറയുന്നു. ഈ കുട്ടിയെയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി അറിയിച്ചു.

ഇന്ന് നാല് മണിയോടെയാണ് സംഭവം. തിരുവനന്തപുരം രജിസ്‌ട്രേഷനാണ് കാറിനുള്ളതെന്നാണ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സഹോദരന്‍ വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ ഈ സംഭവം അറിഞ്ഞത്.

ഉടന്‍ തന്നെ വീട്ടുകാര്‍ പൂയപ്പളളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നാട്ടുകാരെ അടക്കം ചോദ്യം ചെയ്യുന്നുണ്ട്. കാറ് പോയ ഭാഗത്തെ മുഴുവന്‍ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്നിട്ട് രണ്ട് മണിക്കൂര്‍ ആയെങ്കിലും മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി