'മുതുകില്‍ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു'; വിദ്യാര്‍ത്ഥിയ്ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; തല്ലി ചതച്ചത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ

ആലപ്പുഴ മണ്ണഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളി യൂസഫിന്റെ മകന്‍ ബര്‍ക്കത്ത് അലിയെയാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ മുതുകില്‍ ചവിട്ടിയതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്.

ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ക്യാമറയില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു പൊലീസിന്റെ മൂന്നാം മുറ അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു പെണ്‍കുട്ടിയുടെ വാഹനത്തില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം തീര്‍പ്പാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ വീണ്ടും സ്റ്റേഷനില്‍ വിളിച്ച് വരുത്തി. ഇതേ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ എത്തിയത്. ഇവരോട് ആയിരം രൂപ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം നേരത്തെ പരിഹരിച്ചതാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ഇവര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ആറ് മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി. ഈ സമയം കുട്ടിയെ മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടയിലാണ് കുട്ടിയെ സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചതായി ആരോപണമുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്ന് ചികിത്സ തേടിയ ചെട്ടികാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി