കേന്ദ്രം വെട്ടിമാറ്റിയ പാഠങ്ങള്‍ കേരളം പഠിപ്പിക്കും; മഹാത്മാ ഗാന്ധിയുടെ വധവും ജാതി വ്യവസ്ഥയും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി

എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍സിഇആര്‍ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് കേന്ദ്രം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ പുതിയ പാഠ പുസ്തകം തയ്യാറാക്കിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു പാഠപുസ്തകം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ മഹാത്മാ ഗാന്ധിയുടെ വധം, മുഗള്‍ രാജാക്കന്മാരുടെ ഭരണകാലം, മൗലാനാ അബ്ദുള്‍ കലാം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ഗുജറാത്ത് കലാപം, പരിണാമ സിദ്ധാന്തം തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ പുസ്തകം.

വ്യവസായ വിപ്ലവം, ഇന്ത്യ വിഭജന ചരിത്രം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍, അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്വം, ദാരിദ്ര്യത്തെ സംബന്ധിച്ചവ, ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍, ജാതി വ്യവസ്ഥ തുടങ്ങിയവയും കേന്ദ്രം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ ആറ് മുതല്‍ 12 വരെയുള്ള
ക്ലാസുകളിലെ പുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചത്. എന്നാല്‍ ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ചില താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് മന്ത്രി ആരോപിച്ചു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ