കേരളാ സർവകലാശാല രജിസ്ട്രാർക്ക് തിരിച്ചടി; സസ്പെൻഷൻ തുടരുമെന്ന് ഹൈക്കോടതി, പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നിർദേശം

കേരളാ സർവകലാശാല രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന് തിരിച്ചടി. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും. വിസി പറഞ്ഞ കാര്യത്തിൽ വസ്തുതയുണ്ടെന്ന അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് ടിആർ രവിയുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അടിയന്തരമായി സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേരള സർവകലാശാലയിലെ ആർഎസ്എസ് പിരിപാടി വിവാദങ്ങൾക്ക് പിന്നാലെയാണ് വിസി കെ എസ് അനിൽകുമാറിനെ സസ്പെൻഡ‍് ചെയ്തത്. എന്നാൽ‌ സിൻഡിക്കേറ്റ് യോ​ഗം ചേർന്ന് സസ്പെൻഷൻ‌ റ​ദ്ദ് ചെയ്തിരുന്നു.

എന്നാൽ ഈ തീരുമാനത്തെ വിസി അം​ഗീകരിച്ചിരുന്നില്ല. മിനി കാപ്പനെ പകരം രജിസ്ട്രാർ ആയി വിസി നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കെഎസ് അനിൽകുമാർ‌ ഹൈക്കോടതിയെ സമീപിച്ചത്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തൻ്റെ ഓഫീസ് നിയന്ത്രണത്തിലാക്കുന്നുവെന്നും തുടങ്ങിയ ​ഗുരുതരമായ വാദങ്ങളാണ് ഹർജിയിൽ അനിൽ കുമാർ ഉന്നയിച്ചത്. എന്നാൽ ഹൈക്കോടതി ഈ വാദങ്ങളെല്ലാം പൂർണമായി തള്ളുകയായിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ