യൂണിയൻ അസാധുവാക്കും; വിധികര്‍ത്താവിന്‍റെ മരണത്തിൽ ശക്തമായി നടപടിയുമായി കേരള സര്‍വകലാശാല

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിൽ ഇടപെടലുമായി കേരള സര്‍വകലാശാല. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.

സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കും. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കും. പഴയ ജനറല്‍ ബോഡിയാണ് യൂണിയൻ രൂപവത്കരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നു. കാലാവധി പുതുക്കണമെന്ന യൂണിയൻ ആവശ്യം വൈസ് ചാന്‍സിലര്‍ തള്ളി. സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്‍റെ ചുമതലയും കൈമാറും.

കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട മുഖ്യപ്രതിയായ പിഎൻ ഷാജി ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിഎൻ ഷാജി ആത്മഹത്യാ ചെയ്തതിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപിയും രംഗത്തെത്തിയിരുന്നു.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം