ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയുള്ള അധിക താപനിലയാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest Stories

ശബരിമല യുവതീ പ്രവേശനം: 'വിലക്ക് തുടരണം'; ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍

പതിനെട്ട് വയസ് വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്, ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുര; മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം : ജി. സുധാകരൻ

ഉജ്ജ്വലയുടെ വെളിച്ചം, ആശ്രിതത്വത്തിന്റെ നിഴൽ, (ഗ്യാസ് പ്രതിസന്ധി: 11 വർഷത്തെ ഭരണത്തിന്റെ പരാജയം)

ആരോഗ്യമേഖല കുളം തോണ്ടി, ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത് : കുമ്മനം രാജശേഖരൻ

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം. വി. ഗോവിന്ദന്‍; വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ്: വി. ഡി. സതീശന്‍

ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി; സ്വകാര്യ മേഖലയിലും ശമ്പളത്തോടു കൂടിയ അവധി

വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും, 110 സീറ്റ് നേടും; എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി : എം. വി. ഗോവിന്ദൻ

ഇന്ത്യക്ക് ആശ്വാസം; 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത്