ദേശീയപാതകള്‍ റബ്ബറൈസ്ഡ് റോഡുകളാക്കുക; റബ്ബറിന് കിലോയ്ക്ക് 300 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുക; രാജ്ഭവന് മുന്നില്‍ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് കര്‍ഷകസംഘം

റബ്ബറിന് കിലോയ്ക്ക് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുക എന്ന ആവശ്യം ഉന്നയിച്ച സമരം നടത്തുമെന്ന് കേരള കര്‍ഷകസംഘം. ഇതിന്റെ ഭാഗമായി ഈ മാസം 25ന് മുന്‍പ് രാജ്ഭവനുമുന്നില്‍ രാപ്പകല്‍ സമരം നടത്തും. 26ന് സംഘടനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.

റബ്ബറധിഷ്ഠിത വ്യവസായ പദ്ധതികള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കുക, ദേശീയപാതകള്‍ റബ്ബറൈസ്ഡ് റോഡുകളാക്കുക, ഉല്‍പാദനത്തില്‍ മുന്നിലുള്ള കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനവും അനുബന്ധ സ്ഥാപനങ്ങളും കേരളത്തില്‍ നിലനിര്‍ത്തുക, ആവര്‍ത്തന കൃഷിക്ക് ലഭിച്ചിരുന്ന ധനസഹായം നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കുക തുടങ്ങി ഫെബ്രുവരി 12ന് കോട്ടയത്ത് റബ്ബര്‍ കര്‍ഷക കണ്‍വെന്‍ഷന്‍ അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് സംഘാടകര്‍ അറിയിച്ചു.

രാപകല്‍ സമരം 25ന് രാവിലെ 10ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണനും രാജ്ഭവന്‍ മാര്‍ച്ച് 26ന് രാവിലെ 10ന് അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെയും ഉദ്ഘാടനം ചെയ്യും. രാജ്ഭവന്‍ മാര്‍ച്ച് ആശാന്‍ സ്‌ക്വയറില്‍നിന്ന് ആരംഭിക്കും. രാപകല്‍ സമരത്തിന്റേയും മാര്‍ച്ചിന്റേയും മുന്നോടിയായി ജില്ലകളില്‍ റബര്‍ കര്‍ഷക ലോങ്മാര്‍ച്ചും ഗൃഹസന്ദര്‍ശനവും നടത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ