'രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് -19 ബാധയേല്‍ക്കാന്‍ കാരണമായത് തബ്‌ലീഗ് മതസമ്മേളനം നടന്നത് നിസാമുദ്ദീന്‍‌'; വിവാദ പരാമർശവുമായി കേരള പി.എസ്.സി

നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിനെതിരെ സംഘ്​പരിവാർ നടത്തിയ പ്രചാരണം ഏറ്റെടുത്ത്​ കേരള പി.എസ്​.സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പബ്ലിസ് സര്‍വീസ് കമ്മീഷന്‍(പിഎസ് സി) ഔദ്യോഗികമായി പുറത്തിറക്കുന്ന പി എസ് സി ബുള്ളറ്റിനിലാണ് ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തിനു പിന്നില്‍ തബ്‌ലീഗ് ജമാഅത്താണെന്ന വാദം നിരത്തിയിട്ടുള്ളത്.

2020 ഏപ്രില്‍ 15-നു പുറത്തിറങ്ങുന്ന വോള്യം നമ്പര്‍ 31-ലാണ് വിവാദ പരാമര്‍ശമുള്ളത്. ബുള്ളറ്റിനിലെ പൊതുവിവരങ്ങള്‍ സംബന്ധിച്ച സമകാലികം എന്ന ശീര്‍ഷകത്തില്‍ എ ശ്രീകുമാറും ബി രാജേഷ് കുമാറും തയ്യാറാക്കിയ വിവരങ്ങളിലാണ് തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് പരാമര്‍ശമുള്ളത്. 19-ാം നമ്പറില്‍ നല്‍കിയ ചോദ്യാവലിയില്‍ “രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത്‌ നിസാമുദ്ദീന്‍” എന്നാണു നല്‍കിയിരിക്കുന്നത്.

ഒരു പി.എസ്​.സി മെമ്പർക്കാണ്​ പി.എസ്​.സി ബുള്ളറ്റി​​​ൻെറ ​ചുമതല​. പി.എസ്​.സി സെക്രട്ടറിയാണ്​ ജനറൽ എഡിറ്റർ. സംഭവം പരിശോധിച്ച്​ നടപടിയെടുക്കുമെന്ന്​ പി.എസ്​.സി സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്​ച നടക്കുന്ന കമ്മീഷൻ യോഗത്തിൽ വിഷയം ചർച്ചയാകും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്