കേരളത്തിലെ 200 എന്‍ജിനീയര്‍മാരെയും 200 ടെക്നീഷ്യന്മാരെയും വേണം; രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ ഐഐഐസിയെ സമീപിച്ചു; നൈപുണ്യവികസനത്തിന് അംഗീകാരം

രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനികളില്‍ കേരളത്തിലെ നൈപുണ്യമാര്‍ജ്ജിച്ച എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ നേരിട്ടു നിയമിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്.

ഒഡിഷ ആസ്ഥാനമായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷന്‍, ബംഗളൂരു ആസ്ഥാനമായ സാല്‍മണ്‍ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളില്‍ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ല്‍പ്പരം എന്‍ജിനീയര്‍മാരെയും 2000-ലധികം ടെക്നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തില്‍ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്.

സംസ്ഥാന തൊഴില്‍വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനെയാണ് (IIIC) ഇവര്‍ സമീപിച്ചത്. എന്‍ജിനീയര്‍മാര്‍ക്കു തൊഴില്‍ലഭ്യതാക്ഷമത (employability) വളര്‍ത്താന്‍ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്. എന്‍ജിനീയര്‍മാരെയും ടെക്നീഷ്യന്മാരെയും തെരഞ്ഞെടുക്കാനും അവര്‍ക്കു നിയമനത്തിന്റെ ഭാഗമായി പരിശീലനം നല്കാനുമുള്ള ചുമതല ഐഐഐസിയെ തന്നെയാണ് ഈ കമ്പനികള്‍ ഏല്പിച്ചിട്ടുള്ളത്.

ഐഐഐസിയിലെ ‘ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് പരിശീലന’ത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ബിരുദധാരികള്‍ക്കും ബി ആര്‍ക്ക് പാസ്സായവര്‍ക്കും അപേക്ഷിക്കാം. ഐഐഐസി നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് പരീക്ഷ (ATEiiic), ഗ്രൂപ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുനൂറുപേര്‍ക്ക് കമ്പനികളില്‍ ജോലിക്കുള്ള ക്ഷണം ലഭിക്കും. ഇവര്‍ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ പരിശീലനം ഐഐഐസിയില്‍ പൂര്‍ത്തീകരിക്കണം. പരിശീല ഫീസ് കമ്പനികള്‍ വഹിക്കും. പരിശീലനകാലത്ത് 15,000 രൂപയില്‍ കുറയാത്ത തുക സ്റ്റൈപ്പെന്‍ഡ് ലഭിക്കും. തുടര്‍ന്ന് കമ്പനിയുടെ തൊഴിലിടങ്ങളില്‍ വിന്യസിക്കും.

രണ്ടു വര്‍ഷമായി സംസ്ഥാനത്തെ മുന്‍നിര നിര്‍മാണസ്ഥാപനങ്ങളിലൊന്നായ ഊരാളുങ്കല്‍ സൊസൈറ്റിയും (ULCCS) ഐഐഐസി വഴിയാണ് എന്‍ജിനീയര്‍മാരെയും ടെക്നീഷ്യന്‍മാരെയും തെരഞ്ഞെടുക്കുന്നതും പരിശീലനം നല്‍കി നിയമിക്കുന്നതും. ഐഐഐസി ഇപ്പോള്‍ ഏറ്റെടുത്തു നടത്തുന്നത് യുഎല്‍സിസിഎസ് ആയതിനാലും ഇവിടെ ചേരുന്നവര്‍ക്ക് സൊസൈറ്റിയുടെ വര്‍ക്ക് സൈറ്റുകളില്‍ പ്രായോഗികപരിശീലനം നല്കുന്നതിനാലുമാണ് പുറത്തുനിന്നുള്ള കമ്പനികള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇതുകൂടാതെ നിര്‍മ്മാണ രംഗത്തെ പുത്തന്‍ സാദ്ധ്യതയായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് തുടങ്ങിയ ആധുനികസാങ്കേതികവിദ്യകളില്‍ പ്രാവീണ്യവും പരിശീലനവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും കമ്പനികളില്‍നിന്നുള്ള ആവശ്യവും നിയമനസാദ്ധ്യതയും ഗണ്യമായി ഉയര്‍ന്നിരിക്കുന്നതായി ഐഐഐസി അധികൃതര്‍ വ്യക്തമാക്കി.

ടെക്നീഷ്യന്‍ വിഭാഗത്തില്‍ സൂപ്പര്‍വൈസര്‍, കാര്‍പ്പെന്റര്‍, സ്റ്റീല്‍ ഫിറ്റര്‍, മേസണ്‍, സ്‌കഫോള്‍ഡര്‍, സ്‌കഫോള്‍ഡര്‍ ഇന്‍സ്പെക്ടര്‍ക്ടര്‍, ഫാബ്രിക്കേറ്റര്‍, സ്ട്രക്ചറല്‍ ഫിറ്റര്‍, എംഐജി/എസ്എംഎഡബ്ലിയു വെല്‍ഡര്‍മാര്‍, ഇലക്ട്രീഷ്യന്‍, ഗ്യാസ് കട്ടര്‍, ഗ്രൈന്‍ഡര്‍ എന്നുതുടങ്ങി ഹെല്‍പ്പര്‍ വരെയുള്ളവരെയാണ് ആവശ്യം. വരുംനാളുകളില്‍ ഈ പ്രവണത വളരുമെന്നാണു പ്രതീക്ഷിക്കുന്നത്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.iiic.ac.in.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി