കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ല; കേന്ദ്രത്തിൻറെ ഏത് നടപടിയും നേരിടാൻ സംസ്ഥാനം തയ്യാറെന്ന് കൃഷി മന്ത്രി

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയും നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ കോപ്പറേറ്റീവ് നയത്തെ കേരളം ചെറുക്കും. കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ  സംസ്ഥാനത്തിന് വിരുദ്ധമാണെങ്കിൽ അതിനെതിരെ നിയമം നിർമ്മിക്കാൻ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. ഏകപക്ഷിയമായ നിയമം നടപ്പിലാക്കാൻ ഉന്നതഉദ്യോഗസ്ഥരിലേക്ക് സമ്മർദ്ദം ചെലുത്താൻ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച്  34 കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് പ്രമുഖ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സ൪ക്കാരുമായി മൂന്ന് തവണ ച൪ച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ ക൪ഷക൪ സമരം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ നാല് അതി൪ത്തികളും ഇതിനോടകം അടച്ചു. സിങ്കു അതി൪ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നിവയാണ് പുതുതായി അടച്ച അതി൪ത്തികൾ. കോൺഗ്രസും വൈഎസ്ആ൪ കോൺഗ്രസും ശിവ്സേനയും ആം ആദ്മി പാ൪ട്ടിയുമടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഇതിനകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി ചരക്ക് കടത്ത് അസോസിയേഷനും ടൂറിസം ട്രാൻസ്പോ൪ട് അസോസിയേഷനും ബന്ദിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പ്രത്യേക പാ൪ലമെന്‍റ് സമ്മേളനം വിളിച്ച് കർഷകരുടെ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ക൪ഷകരുമായി കേന്ദ്ര സ൪ക്കാ൪ നിശ്ചയിച്ച നാലാം ഘട്ട ച൪ച്ച മറ്റന്നാൾ നടക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക