ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘സാമ്പത്തിക പ്രതിസന്ധിയിൽ’ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിലാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്. സർക്കാർ വിലാസം സംഘടനകൾ കൈകൊട്ടി കളി നടത്തുന്നുവെന്നും സപ്ലൈയ്കോയും മെഡിക്കൽ സർവീസസ് കോർപറേഷനും പ്രതിസന്ധിയിലാണെന്നും വിഡി സതീശൻ പറഞ്ഞു
പ്രതിസന്ധി ഇന്ന് തീരും നാളെ തീരും എന്ന പ്രതീതി ധനമന്ത്രി നൽകിയെന്നും എന്നാൽ ഇപ്പോൾ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണെന്നുമാണ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത്. സപ്ലൈയ്കോയും മെഡിക്കൽ സർവീസസ് കോർപറേഷനും പ്രതിസന്ധിയിലാണെന്നും വിഡി സതീശൻ പറഞ്ഞു. ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യ കുടിശികയായി നൽകാനുള്ളത് ഒരു ലക്ഷം കോടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ചെക്കു മാറാൻ പോലും കഴിയാതിരിക്കുന്നതിന് അർത്ഥം പ്രതിസന്ധി ഇല്ലെന്നാണോ എന്നും വി ഡി സതീശൻ നിയമസഭയിൽ ചോദിച്ചു. ജിഎസ്ടി നികുതി നിരക്കിലെ വ്യത്യാസം കാരണം ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടാകും. നികുതി വരുമാനം കൂട്ടാൻ എന്ത് പദ്ധതിയാണ് സർക്കാരിന് ഉള്ളതെന്ന് ചോദിച്ച വിഡി സതീശൻ വിവിധ വിഭാഗങ്ങൾക്കായി 2000 കോടി കുടിശികയുണ്ടെന്നും പറഞ്ഞു. ജി എസ് ടി ഇന്‍റലിജൻസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റൂൾസിന് വിരുദ്ധമായതിനാൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.