വിദേശ നായകളുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ്; പ്രജനനം തടയണമെന്ന നിർദേശത്തിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ

ആക്രമണകാരികളായ 23 ഇനം വിദേശനായകളുടെ ഇറക്കുമതി, വിൽപന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിൽ കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. ഇറക്കുമതി, വിൽപന എന്നിവ തടയാൻ ഇപ്പോൾ ഹൈക്കോടതി തയ്യാറായിട്ടില്ല. പകരം നായകളുടെ പ്രജനനം തടയണമെന്ന നിർദേശത്തിനാണ് സ്റ്റേ.

നായ പ്രേമികൾ നൽകിയ ഹർജിയിലാണ് നടപടി എടുത്തിരിക്കുന്നത്. വിദേശ ഇനം നായകൾക്ക് വന്ധ്യംകരണം നടത്തുമ്പോൾ അവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടാകുമെന്നാണ് നായ പ്രേമികളും നായ ഉടമകളും നൽകിയ ഹർജിയിൽ പറയുന്നത്.

നായകളെ നിലവിലുള്ള ഉടമകൾക്ക് അവയെ വീട്ടിൽ താത്‌കാലികമായി വളർത്താം. എന്നാൽ വന്ധ്യംകരണം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിലാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ റോട്ട്‌വീലര്‍, പിറ്റ്ബുൾ, അടക്കമുള്ള 23 വിദേശ ഇനം നായകൾക്കാണ് കേന്ദ്ര സർക്കാർ ഇറക്കുമതിയും വിൽപനയും നിരോധിച്ചത്. മനുഷ്യജീവന് അപകടകാരികൾ ആണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആയിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ