രാജ്യത്ത് ആദ്യം; മലയാളത്തില്‍ ഉത്തരവുകള്‍ പുറത്തിറക്കി കേരള ഹൈക്കോടതി

രാജ്യത്ത് ആദ്യമായ പ്രദേശിക ഭാഷയില്‍ വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികൂമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ച് ജനുവരിയില്‍ പ്രഖ്യാപിച്ച വിധിയുടെ പകര്‍പ്പാണ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ ഇതിനകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഹൈക്കോടതി ഉത്തരവുകള്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത്.

നവംബറില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായി ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റതിന് ശേഷമാണ് പ്രാദേശിക ഭാഷകളില്‍ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വിധികള്‍ പ്രസിദ്ധീകരിക്കുന്നതിന് താത്പര്യം ഉയര്‍ന്നത്. തുടര്‍ന്ന് സുപ്രീംകോടതി വിധികള്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) അറിയിക്കുകയായിരുന്നു.

അതിന്റെ ആദ്യ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ സുപ്രീംകോടതിയുടെ 1,091 വിധികള്‍ ഒഡിയ, ഗാരോ തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ പുറത്ത് വിട്ടിരുന്നു. സുപ്രീംകോടതി വിധികള്‍ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ജസ്റ്റിസ് എ എസ് ഓക്കയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

Latest Stories

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു