കേരളം ക്രിമിനലുകളുടെയും ലഹരിമാഫിയകളുടേയും സ്വന്തം നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വെഞ്ഞാറമൂടില്‍ നടന്ന അരുംകൊലകള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.
ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കേരളത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. പൊലീസ് നിഷ്‌ക്രിയമാവുകയും ക്രിമിനലുകള്‍ യഥേഷ്ടം വിഹരിക്കുകയും ചെയ്യുകയാണ്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഹരി – കൊട്ടേഷന്‍ മാഫിയകളുമായുള്ള ബന്ധം കുപ്രസിദ്ധമാണ്.
ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണ്. കേരളം ഭ്രാന്താലയമായി മാറാതിരിക്കാന്‍ അഭ്യന്തരവകുപ്പ് പിരിച്ചുവിടണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ പൂര്‍ണ പരാജയമാണെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.