നവോത്ഥാനത്തിന് ഇറങ്ങിയ രഹ്ന ഫാത്തിമയെ സര്‍ക്കാരും കൈവിട്ടു; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ കേരളം; നിലപാട് കടുപ്പിച്ചു

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസില്‍ ആക്റ്റിവിസ്റ്റും മുന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍. ജാമ്യ വ്യവസ്ഥയില്‍ കോടതി നല്‍കിയ വ്യവസ്ഥകള്‍ രഹ്ന ഫാത്തിമ പലകുറി ലംഘിച്ചു. തവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇനിയും ഇളവ് നല്‍കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചത്.

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനായി കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ചരഹ്നഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് എടുത്തകേസില്‍ ഹൈക്കോടതി നല്‍കിയജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന്ആവശ്യപ്പെട്ടാണ്രഹ്നഫാത്തിമ ഹര്‍ജി നല്‍കിയത്. ഇതില്‍ ആണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

ശബരിമലയില്‍ എത്തിയതിനും സമൂഹമാധ്യമങ്ങളില്‍ മതവികാരം വൃണപ്പെടുന്ന പോസ്റ്റുകള്‍ ഇട്ടതിനും നേരത്തെ ബിഎസ്എന്‍എല്ലിനി നിന്ന് രഹ്നയെ പിരിച്ചുവിട്ടിരുന്നു. 15 വര്‍ഷ സര്‍വീസും 2 തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ഉള്ള തന്നെ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ചു വിടുകയായിരുന്നെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രഹന അറിയിച്ചിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നര വര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടു പോയി എന്റെ ജൂനിയര്‍ എന്‍ജിനീയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവെച്ചതെന്നും അവര്‍ അന്നു ആരോപിച്ചു.

രണ്ടുമാസം മുമ്പ് രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി അമ്മ രംഗത്തെത്തിയിരുന്നു. മകളും പങ്കാളിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നല്‍കിയത്. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.
രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ ഫ്ളാറ്റില്‍ താമസിക്കുമ്പോഴായിരുന്നു പീഡനം. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അവിടെ നിന്നും ഇറങ്ങി പ്യാരി ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറി. എന്നാല്‍ അവിടെയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താന്‍ ഒപ്പം താമസിക്കുന്ന വീട്ടുകാരെ ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് ഇവരെ താക്കീത് ചെയ്തിരുന്നു.

Latest Stories

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍