കേരളത്തില്‍ 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു; പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ട്; വിള്ളല്‍ വീണ സ്ഥലത്ത് റീല്‍സെടുത്താല്‍ നന്നായിരിക്കുമെന്ന് വിഡി സതീശന്‍

ദേശീയപാതയില്‍ റീല്‍സെടുക്കുന്നവര്‍ വിള്ളല്‍ വീണ സ്ഥലത്ത് പോയി എടുത്താല്‍ നന്നായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിര്‍മാണമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് അച്ചടിച്ച ശേഷമാണ് ദേശീയ പാതയില്‍ വിള്ളല്‍ വീണത്. അടുത്ത മഴയില്‍ ഇനിയും വിള്ളല്‍ വീഴും. ക്രെഡിറ്റെടുക്കാന്‍ നിന്നവരെ ഇപ്പോള്‍ കാണാനില്ല. ഹൈവേ പൊളിഞ്ഞുപോകുന്നതുപോലെ സര്‍ക്കാരിന്റെ അവകാശവാദങ്ങളും നിലംപതിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികം സ്ഥലത്ത് ഇപ്പോള്‍ത്തന്നെ വിള്ളലുണ്ട്.

അടുത്ത മഴയില്‍ വീണ്ടും വിള്ളല്‍ വരും. ഞങ്ങളുടേതാണ് ഈ റോഡെന്നായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടിരുന്നത്. വിള്ളല്‍ വീണപ്പോള്‍ ഒരവകാശവാദവുമില്ല. റീല്‍സെടുക്കുന്നവര്‍ വിള്ളല്‍ വീണ സ്ഥലത്ത് പോയി എടുത്താല്‍ നന്നായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

പാലാരിവട്ടം പാലം തകര്‍ന്നുവീണില്ല, എന്നിട്ടും അന്നത്തെ മന്ത്രിക്കെതിരെ കേസെടുത്തു. അന്ന് കേസെടുത്തവര്‍ക്ക് ഇപ്പോള്‍ ഒരു പരാതിയുമില്ല. സംസ്ഥാനത്ത് 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കില്‍ ആശുപത്രിയില്‍ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്സിഎല്ലിന് പണം നല്‍കാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും സതീശന്‍ പറഞ്ഞു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ