പരസ്യം നല്‍കി പറ്റിച്ചു; കോഴിക്കോട് കോടതിയില്‍ നേരിട്ട് ഹാജരാകണം; ബാബാ രാം ദേവ് വീണ്ടും കുരുക്കില്‍; വിടാതെ മലയാളി ഡോക്ടര്‍

നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരിലുള്ള പരസ്യങ്ങളുടെ പേരിലാണ് നടപടി. ജൂണ്‍ മൂന്നിന് നേരിട്ടു ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ.വി.ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇദേഹം തുടക്കം മുതല്‍ പതഞ്ജലിയുടെ വ്യാജപ്രചരണത്തെ തുറന്ന് കാട്ടിയിരുന്നു.

കേസില്‍ ഒന്നാംപ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിയാണ്. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമെടുത്ത കേസിലാണ് നടപടി.

നേരത്തെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി സ്ഥാപകന്‍ രാംദേവ്, എംഡി ആചാര്യ ബാലകൃഷ്ണ എന്നിവരെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പത്രങ്ങളില്‍ പരസ്യം നല്‍കിയ അതേ വലുപ്പത്തിലാണോ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്നു ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവര്‍ ഇരുവരോടും ആരാഞ്ഞു.

കേസില്‍ രാംദേവും ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നടത്തിയിരുന്നു. പൊതുജനസമക്ഷം മാപ്പപേക്ഷ നടത്താന്‍ ഇക്കാര്യം പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയം പരിഗണിച്ചപ്പോള്‍ 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്ന് അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി അറിയിച്ചപ്പോഴാണു വലുപ്പത്തെക്കുറിച്ചു കോടതി തിരക്കിയത്. പരസ്യം നല്‍കിയതിന്റെ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം