കുട്ടനാട്ടില്‍ സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പ് നല്‍കിയതായി ജോസ് കെ. മാണി വിഭാഗം; സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവം 

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷം. സീറ്റ് തങ്ങൾക്ക് നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പ് നൽകിയതായി കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. ഇന്നലെ കുട്ടനാട്ടിൽ ചേർന്ന പാർട്ടി യോഗത്തിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നടന്നു. സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.  പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന അവസാന ഹിയറിംഗ് അനുകൂലമാകുമെന്നുമുള്ള തികഞ്ഞ പ്രതീക്ഷയിലുമാണ്  ജോസ് കെ. മാണി വിഭാഗം

2011- ൽ പുനലൂർ മണ്ഡലം കോൺഗ്രസിന് നൽകിയപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിന് കിട്ടിയ സീറ്റാണ് കുട്ടനാട്. അതേ ധാരണ പ്രകാരം ഇത്തവണ കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പു നൽകിയതായാണ് ജോസ് കെ. മാണിയുടെ അവകാശവാദം.

സീറ്റിനെ ചൊല്ലി തർക്കം നിലനിൽക്കെ കുട്ടനാട്ടിൽ നേതൃ യോഗം ചേർന്നു ജോസ് കെ. മാണി ആരെയൊക്കെ സ്ഥാനാർത്ഥികളാക്കാം എന്നതും തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ആരെങ്കിലും എതിർസ്ഥാനാർത്ഥിയായി വന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിനു ഐസക് രാജു മത്സരിച്ചേക്കും. അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ഇടത്വ സെന്‍റ് അലോഷ്യസ് കോളജ് പ്രൊഫസറുമായ ഡോ. ഷാജോ കണ്ട കുടിയെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.

വരും ദിവസങ്ങളിൽ ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഇവർക്ക് ജോസ് കെ. മാണി നിർദ്ദേശം നൽകി. പാർട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13-ന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന അവസാന ഹിയറിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ജോസ് കെ. മാണി. 13, 14 തിയതികളിൽ ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട് പ്രവർത്തനങ്ങളെ പറ്റി കൂടുതൽ ചർച്ച ചെയ്യും. അതേ സമയം കോൺഗ്രസ് നേതാക്കൾ തങ്ങൾക്ക് സീറ്റ് നൽകുമെന്ന വാദവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ