ക്യാമ്പസുകളില്‍ സജീവമാകാന്‍ കെ എസ് സി; വിദ്യാർത്ഥി സംഘടനയെ ശക്തമാക്കാൻ കേരള കോൺഗ്രസ് എം

കേരളത്തിലെ ക്യാമ്പസുകളെ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് എം പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.വിദ്യാർത്ഥി സംഘടനയെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് പുതിയ നീക്കം. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്.

കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലെത്തിയപ്പോൾ കെഎസ് സിയും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ എസ്എഫ്ഐ മുന്നണി സംവിധാനങ്ങളെ പരിഗണിച്ചിരുന്നത് ക്യാംപസിനു പുറത്തുമാത്രമാണ് .

എസ്എഫ്ഐയുടെ ആ ശൈലി കെ എസ് സിക്ക് തിരിച്ചടിയായിരുന്നു.ക്യാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചു പോകണമെന്ന് ജോസ് കെ മാണി പറഞ്ഞു.കെഎസസിയുടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.

എഐഎസ്എഫ്നെ പോലും ക്യാംപസുകളിൽ അംഗീകരിക്കാൻ എസ്എഫ്ഐ തയ്യാറായിട്ടില്ല. യൂണിയന്‍ പാനലില്‍ മറ്റൊരു സംഘടനക്ക് സീറ്റ് നല്‍കിയ ചരിത്രം എസ്എഫ്‌ഐക്കില്ല. കഴിഞ്ഞ ക്യാമ്പസ് ഇലക്ഷനിലും കെഎസ്‌സി മത്സരിച്ചത് സ്വതന്ത്രമായാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ജോസ് കെ മാണിയുടെ ആഹ്വാനം.

സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും കെഎസ്‌സിയെ എസ്എഫ്‌ഐ ഒറ്റപ്പെടുത്തുന്നെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ് സി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി