ജില്ലകളെ നയിക്കാന്‍ യുവാക്കളും സംസ്ഥാന നേതാക്കളും വനിതകളും; ക്രിസ്ത്യന്‍ സമൂഹത്തിനും ഇടം നല്‍കി തിരഞ്ഞെടുപ്പ്; 27 സംഘടനാ ജില്ലകളില്‍ ബിജെപിക്ക് പുതിയ പ്രസിഡന്റുമാര്‍

കേരളത്തിലെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളില്‍ ഇന്നു പുതിയ ജില്ലാ ബിജെപി പ്രസിഡന്റുമാര്‍ ഇന്ന് അധികാരമേല്‍ക്കും. നാലു വനിതകളും യുവാക്കളും ഉള്‍പ്പെടുന്നതാണ് പട്ടിക. സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരായി നിയോഗിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിനും കൃത്യമായ പ്രാധിനിത്യം ഉറപ്പാക്കിയിട്ടുണ്ട്.

പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കം തുടരുന്നതിനാല്‍ പ്രസിഡന്റുമാരുടെ തീരുമാനം വൈകുകയാണ്. 27 ജില്ലാ പ്രസിഡന്റുമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ പത്തിന് ഉണ്ടാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെയെല്ലാം ഒഴിവാക്കി.

27 സംഘടന ജില്ലകളിലെ പ്രസിഡന്റുമാര്‍.

തിരുവനന്തപുരം സിറ്റി – കരമന ജയന്‍, തിരുവനന്തപുരം നോര്‍ത്ത് – മുക്കം പാലമൂട് ബിജു, കൊല്ലം വെസ്റ്റ് – എസ്. പ്രശാന്ത്, കൊല്ലം ഈസ്റ്റ്- രാജി പ്രസാദ്, ആലപ്പുഴ സൗത്ത് – സന്ദീപ് വചസ്പതി, ആലപ്പുഴ നോര്‍ത്ത്- പി.കെ. ബിനോയി, കോട്ടയം വെസ്റ്റ്- ലിജിന്‍ ലാല്‍, കോട്ടയം ഈസ്റ്റ്- റോയ് ചാക്കോ, ഇടുക്കി നോര്‍ത്ത്- പി.സി. വര്‍ഗീസ്, എറണാകുളം സിറ്റി- ഷൈജു, എറണാകുളം നോര്‍ത്ത്- ബ്രഹ്‌മരാജ്, എറണാകുളം ഈസ്റ്റ്- പി.പി. സജീവ്, മലപ്പുറം സെന്‍ട്രല്‍- ദീപ പുഴയ്ക്കല്‍, മലപ്പുറം ഈസ്റ്റ്- രശ്മില്‍ നാഥ്, മലപ്പുറം വെസ്റ്റ്- ടി. സുബ്രഹ്‌മണ്യന്‍, പാലക്കാട് ഈസ്റ്റ്- പ്രശാന്ത് ശിവന്‍, പാലക്കാട് വെസ്റ്റ് -പി. വേണുഗോപാല്‍, തൃശൂര്‍ സിറ്റി – ജസ്റ്റിന്‍, തൃശൂര്‍ നോര്‍ത്ത് – നിവേദിത സുബ്രഹ്‌മണ്യന്‍, തൃശൂര്‍ സൗത്ത്- ശ്രീകുമാര്‍, കോഴിക്കോട് സിറ്റി- പ്രകാശ് ബാബു, കോഴിക്കോട് റൂറല്‍ – ദേവദാസ്, കോഴിക്കോട് നോര്‍ത്ത് – പ്രഫുല്‍ കൃഷ്ണ, വയനാട്- പ്രശാന്ത് മലവയല്‍, കണ്ണൂര്‍ നോര്‍ത്ത് – വിനോദ് മാസ്റ്റര്‍, കണ്ണൂര്‍ സൗത്ത് – ബിജു ഇളക്കുഴി, കാസര്‍കോട്- എം.എല്‍. അശ്വനി എന്നീ പേരുകളിലാണ് ധാരണയായിരിക്കുന്നത്.

കരമന ജയന്‍, രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളാണ്. കരമന ജയന്‍, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്. കൃഷ്ണദാസ്, സുരേന്ദ്രന്‍ പക്ഷങ്ങള്‍ക്ക് 12 വീതം ജില്ലാ പ്രസിഡന്റുമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ രണ്ടിടങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പ്രസിഡന്റുമാരായി എത്തിയിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി