സുപ്രീം കോടതിയില്‍ വിശ്വാസം ഇല്ലാതെയായി; ഇത്രത്തോളം അധ:പതിച്ച ഒരു ജുഡിഷ്യറി വേറെയില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ

രാജ്യം കത്തുമ്പോള്‍ സുപ്രീം കോടതി കൈയുംകെട്ടി നോക്കി നില്‍ക്കുകയാണെന്നു ജസ്റ്റിസ് ബി കെമാല്‍ പാഷ. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ (എന്‍ആര്‍സി) “ജനിച്ച നാട്ടില്‍ അന്യരോ?” എന്ന പേരില്‍ നെട്ടൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന വായിച്ചു മനസ്സിലാക്കാന്‍ പോലും ബോധമില്ലാത്തവരാണ് ബില്‍ ഉണ്ടാക്കുന്നതെന്നും ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയില്‍ വിശ്വാസമില്ലാതായതായും ഇത്രത്തോളം അധ:പതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കും മോദിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്