പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍ വലിയ ഗൂഢാലോചനയാണ് ഇതില്‍ നടന്നതെന്ന് വ്യക്തമാകുന്നുവെന്ന് കെസി അഭിപ്രായപ്പെട്ടു.

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. എഫ്‌ഐആറില്‍ അന്വേഷണം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ബജ്രംഗദളിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ എന്ത് നീതിയാണ് ലഭിക്കുകയെന്നും കെസി ചോദിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും കെസി ആരാഞ്ഞു.

ബജ്രംഗ്ദളും മുഖ്യമന്ത്രിയും ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണോ നടന്നതെന്ന് പറയേണ്ടുന്ന അവസ്ഥ. വളരെ ഗൗരവകരമായ വിഷയമാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. നീതി നടപ്പിലാക്കണം. വിഷയം വെറുതെ വിടില്ല.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ബിജെപിയുടേത് വോട്ട് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തികളാണ്. കോണ്‍ഗ്രസ് പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ പോകുന്നത് ആലോചിക്കുന്നുണ്ട്. ശക്തമായി വിഷയം പാര്‍ലമെന്റിനുള്ളിലും പുറത്തും ഛത്തീസ്ഗഡിലും ഉന്നയിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ