'കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ബിജെപി റിക്രൂട്ട് ചെയ്ത 'ട്രോജന്‍ കുതിര'യാണ് കെ സി വേണുഗോപാല്‍'; തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നതെന്ന് വി ശിവന്‍ കുട്ടി

കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ബിജെപി റിക്രൂട്ട് ചെയ്ത ‘ട്രോജന്‍ കുതിര’യാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ സി വേണുഗോപാലിന്റെ സമീപകാല പ്രസ്താവനകള്‍ക്ക് മറുപടിയെന്നോണമാണ് ബിജെപി റിക്രൂട്ട് ചെയ്ത ട്രോജന്‍ കുതിരയാണ് കെ സി വേണുഗോപാലെന്ന് വി ശിവന്‍കുട്ടിയുടെ പ്രതികരണം. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ വേണ്ടി മനഃപൂര്‍വ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ സി വേണുഗോപാല്‍ എന്ന് കുറ്റപ്പെടുത്താനും സിപിഎം നേതാവ് വി ശിവന്‍ കുട്ടി മറന്നില്ല.

രാഹുല്‍ ഗാന്ധിക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കി, തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നതെന്നും സിപിഎം നേതാവ് പരിഹസിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉന്നം വെക്കുമ്പോഴും കോണ്‍ഗ്രസിനെ നയിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ മാത്രം സുരക്ഷിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും കൂടി ശിവന്‍കുട്ടി പറഞ്ഞു.

കെ സി വേണുഗോപാലിന് നേര്‍ക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരാത്തത് അദ്ദേഹവും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നതിന്റെ തെളിവാണെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. കെ സി വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം കേരളത്തില്‍ ബിജെപിക്ക് അടിത്തറ ഒരുക്കലാണ്. സ്വന്തം പാര്‍ട്ടിക്ക് കുഴിതോണ്ടുന്ന ഈ നീക്കം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ കോഡ് നടപ്പിലാക്കുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത് ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. പി എം ശ്രീ പദ്ധതിയില്‍ അത് കണ്ടുവെന്നും കേന്ദ്ര ഗസര്‍ക്കാരിന്റെ ഇച്ഛയ്ക്ക് അനുസരിച്ചാണ് പിഎം ശ്രീയില്‍ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും കെ സി പറഞ്ഞിരുന്നു. തൊഴില്‍ വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി വി ശിവന്‍കുട്ടിയാണെന്നിരിക്കെ ഈ രണ്ട് വകുപ്പുകളും കൈകാര്യ ചെയ്യുന്ന വിഷയങ്ങളിലെ ബിജെപി താല്‍പര്യം ചൂണ്ടിക്കാട്ടിയ കെസിയുടെ പ്രതികരണത്തിനാണ് കടുത്ത ഭാഷയില്‍ വി ശിവന്‍കുട്ടിയുടെ മറുപടി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം