ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി; രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയിരിക്കുകയാണെന്ന് കെസി പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് കെസി വേണുഗോപാല്‍ അപകടത്തെ കുറിച്ച് പറഞ്ഞത്.

ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലാണ് അപകടം നടന്നിരിക്കുന്നത്. അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹരിക്കണം.ഹാരിസ് ഡോക്ടര്‍ ഗത്യന്തരമില്ലാതെ പറഞ്ഞുപോയതാണ്. പ്രശ്‌നം അഡ്രസ്സ് ചെയ്യുന്നതിന് പകരം പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും കെസി ആരോപിച്ചു.

എല്ലാ മെഡിക്കല്‍ കോളേജിലും ബില്‍ഡിംഗ് ഓഡിറ്റ് നടത്തണം. മന്ത്രിമാര്‍ നടത്തിയത് വലിയ തെറ്റിധരിപ്പിക്കലാണ്. മറിച്ചായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. യുഡിഎഫിനെ കുറ്റം പറഞ്ഞു എങ്ങനെ തുടരുമെന്നും കെസി ചോദിച്ചു. എന്തുകൊണ്ട് രക്ഷപ്രവര്‍ത്തനം വൈകി എന്ന് അന്വേഷിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണം. ഗവര്‍ണര്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണ് ഈ പ്രശ്‌നം ഉണ്ടാക്കിയതെന്നും ആരോപിച്ചു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി