'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

കെ ബി പ്രദീപിന്റെ നിയമനത്തില്‍ സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെയെയായിപ്പോയി എന്ന് പിണറായി വിജയന്‍ പറഞ്ഞു. വിചിത്രമായ പരസ്യപ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതെന്നും ഓരോ വകുപ്പിന്റെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

‘സര്‍ക്കാരിന്റെ ഭാഗമായി ഓരോ വകുപ്പിന്റെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിയാണ് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്നത്. പക്ഷേ വിചിത്രമായ പരസ്യപ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ അറിയില്ല എന്നുതന്നെ അദ്ദേഹം പറയുന്ന നിലയാണുണ്ടായത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കാന്‍ ഇടയാകുക. അതോടൊപ്പം ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. കുറ്റാരോപിതരായ ആളുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ തന്നെ ദേവസ്വത്തിന് വേണ്ടി നിയമിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഒരു തരത്തിലുള്ള കള്ളന് ചൂട്ടുപിടിക്കലായിപ്പോയി. ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്’:- പിണറായി വിജയൻ പറഞ്ഞു.

അതേസമയം നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും