കാസർഗോഡ് 16-കാരിയെ പീഡിപ്പിച്ച സംഭവം; പീഡന വിവരം മറച്ചു വെച്ചതിന് അമ്മയ്ക്കെതിരെ പോക്സോ കേസ്

കാസര്‍ഗോഡ് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം. കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരമുണ്ട്.

നീലേശ്വരം തൈക്കടപ്പുറത്തെ 16- കാരിയാണ് പീഡനത്തിനിരയായത്. കേസിൽ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പീഡന വിവരം മറച്ചു വെച്ചതിനാണ് കേസ്. പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസെടുത്തത്.

കാസർഗോഡ് തൈക്കടപ്പുറത്താണ് പതിനാറുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവത്തിൽ അച്ഛനടക്കം നാല് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

കുട്ടിയുടെ ഗർഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. അമ്മാവൻറെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ.

നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസ അധ്യാപകനായ അച്ഛൻ കുട്ടിയെ വീട്ടിൽ വെച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മറ്റ് മൂന്ന് പേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ