കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം കൗൺസിലറും മുൻ ഡിവൈഎസ്പിയും ഇഡിയ്ക്ക് മുൻപിൽ ഹാജരായി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ മധു അമ്പലപുരവും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസും ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരായി. കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാര്‍ മധുവിന്‍റെ പേരിലും നിക്ഷേപം നടത്തിയതായാണ് ഇഡിയുടെ സംശയം.

സതീഷ് കുമാറിന്റെ തർക്കം പരിഹരിക്കാൻ ഇരിങ്ങാലക്കുട മുൻ ഡിവൈഎസ്പിയായിരുന്ന ഫേമസ് വർഗീസ് ഇടനില നിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങളറിയാനാണ് ഇദ്ദേഹത്തെ വീണ്ടും വിളിച്ച് വരുത്തിയത്.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് മുൻ ഡിവൈഎസ്പിയായിരുന്ന ഫേമസ് വർഗീസ് ഇടനില നിന്നത്. മറ്റ് ഇടപാട് ഒന്നും മുഖ്യപ്രതിയുമായി ഉണ്ടായിട്ടില്ലെന്നാണ് നേരത്തെ ഫേമസ് വർഗീസ് നൽകിയ മൊഴി. എന്നാലിക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സഹകരണ സൊസൈറ്റി റജിസ്ട്രാർ ടിവി സുഭാഷ് ഐഎഎസ്, റബ്കോ എംഡി പിവി ഹരിദാസ് എന്നിവരെയും എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയ്ക്കാണ് ഇരുവരോടും ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിട്ടുള്ളത്.

കരുവന്നൂർ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പ് ഉന്നത സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്ത് കൊണ്ട് റിപ്പോർട്ട് ചെയ്തില്ല എന്നതിനായിരിക്കും സഹകരണ സൊസൈറ്റി റജിസ്ട്രാർ ഉത്തരം നൽകണ്ടത്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ വർഷങ്ങളായി തട്ടിപ്പ് നടക്കില്ലെന്നാണ് ഇഡി നിഗമനം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് റബ്കോ എംഡി പിവി ഹരിദാസനെ ചോദ്യം ചെയ്യുന്നത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം