കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പിന്നില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് ഒന്നാം പ്രതിയുടെ അച്ഛന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ. ചന്ദ്രന്‍ ആണെന്ന് കേസിലെ ഒന്നാം പ്രതിയുടെ അച്ഛന്‍ രാമകൃഷ്ണന്‍. പാര്‍ട്ടി അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും പണം എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി കെ ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയില്ല. തന്റെ മകനെ തട്ടിപ്പില്‍ കുടുക്കിയെന്നും ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളില്‍ നിരവധി സ്വത്തുക്കള്‍ നേടിയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ബാങ്ക് സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ ടി.ആര്‍.സുനില്‍കുമാര്‍ നിലവില്‍ ജയിലിലാണ്. കേസില്‍ ഇപ്പോള്‍ നടക്കുന്ന ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും എ.സി.മൊയ്തീന്‍, സി.കെ.ചന്ദ്രന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് എതിരെ അന്വേഷണം വേണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അതേസമയം സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. 104 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. ഇതില്‍ 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തലില്‍ ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ഡിഎംഒയുടേത്

ഐപിഎൽ 2026: ഇന്ത്യൻ സൂപ്പർ താരത്തിനായി കളമൊരുക്കി കെകെആർ, കിട്ടിയാൽ ബമ്പർ

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ