മന്ത്രി വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം; കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ച് സിപിഎം പ്രതിഷേധം ശക്തമാക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വീഡിയോയ്ക്കായി സമ്മാനം പ്രഖ്യാപിച്ച് പരിഹാസവുമായി എത്തിയത്. മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാല്‍ നിങ്ങള്‍ക്കും നേടാം ഒരു പവന്‍ സ്വര്‍ണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററില്‍ പറയുന്നത്. മന്ത്രിയെ കൊല്ലാനുള്ള നീക്കമാണ് നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ജില്ലയില്‍ സിപിഎം വ്യാപക പ്രതിഷേധം നടത്തുകയാണ്. നിരവധി കോണ്‍ഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും കഴിഞ്ഞ രാത്രിയില്‍ നശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിഥിന്‍രാജ് പറഞ്ഞു.

ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളില്‍ വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. സംഭവം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നടന്നതിനാല്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. ദൃശ്യമാധ്യമങ്ങളിലൂടെ അടക്കം പുറത്തുവന്ന മറ്റു വിഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍ പുറത്തുവിട്ട വീഡിയോയിലും മറ്റ് ചില സിപിഎം ഹാന്‍ഡിലുകള്‍ പങ്കുവെച്ച വീഡിയോയിലും മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയില്‍ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗണ്‍മാന്‍ ആണെന്ന് പിന്നീട് തെളിഞ്ഞു.

ഇതോടെയാണ് മന്ത്രിയുടെ പരിസരത്ത് പോലും എത്താന്‍ കഴിയാത്ത കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വധശ്രമത്തിന് കേസെടുത്തെന്നതടക്കം പ്രത്യാരോപണവുമായി കോണ്‍ഗ്രസ് എത്തിയത്. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, സമീപത്തു പോലും എത്തിയിട്ടില്ലെന്നാണ് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും പറയുന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയുെട ഭാഗമായുണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐസിയുവില്‍ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെഎസ്യു നേതാക്കള്‍ പറയുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും അതിന്റെ പുറകില്‍ സംസ്ഥാനത്തൊന്നടങ്കം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കും റെയില്‍വെ പൊലീസിനും പൊലീസിനും, ദൃക്സാക്ഷികള്‍ക്കുംം മന്ത്രിയുടെ അടുത്തുപോലും ഈ പ്രകടനക്കാര്‍ എത്തിയിട്ടില്ലെന്നറിയാമെന്നും നാല് പേരോ അഞ്ച് പേരോ ആണ് ആകെയുണ്ടായിരുന്നതെന്നും അവരെ അപ്പോള്‍ തന്നെ പൊലീസ് വളഞ്ഞു കൊണ്ടുപോയിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധക്കാരാരും പോയിട്ടില്ല. അവരാണ് ക്രുദ്ധയായി വെല്ലുവിളിച്ചുകൊണ്ട് ഓടിയതെന്നും സത്യത്തില്‍ അവിടെയൊരു പിടിവലി ഉണ്ടായത് പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രി ഈ കെഎസ് യുക്കാരുടെ അടുത്തേക്ക് പാഞ്ഞുപോകുന്നത് തടയാന്‍ ശ്രമിച്ചത് പൊലീസാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന വനിത പൊലീസ് ഓഫീസറും മറ്റ് പൊലീസുകാരം വളരെ പണിപ്പെട്ടിട്ടാണ്- ശ്രമിച്ചിട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയതെന്നും ഇതിന്റെയെല്ലാം വിഷ്യല്‍ തെളിവുകള്‍ എല്ലാവരുടേയും കയ്യിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Latest Stories

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല