കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു

കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്.

രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി.

നന്മണ്ട ഡിവിഷനെയാണ് ജമീല പ്രതിനിധീകരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് പ്രസിഡന്റിന്റെ അധികച്ചുമതല നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അതേസമയം, എൽ ജെ ഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗം മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി. സിപിഎമ്മിന് 12 മന്ത്രിമാരുണ്ടാവും.

Latest Stories

സൂര്യകുമാർ പുറത്തേക്ക്, ടി-20 നായകനായി ഗംഭീർ പരിഗണിക്കുന്നത് സഞ്ജുവിനെ; റിപ്പോർട്ടുകൾ പുറത്ത്

വിരാട് കോഹ്‌ലിക്ക് പിന്നാലെ രോഹിത് ശർമ്മയ്ക്കും പരിക്ക്; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്

'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

ധവളപത്രം നൽകുന്ന സൂചന

'പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ'; പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയെന്ന് വി കെ സനോജ്

കേരളത്തിൽ കാലവർഷം ഇങ്ങെത്തി, അതിശക്തമായ മഴ തുടരും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

'ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു, ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും'; കെ ടി ജലീൽ

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽനിന്ന് താഴെയിറങ്ങും; ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിൽ : രാഹുൽ ​ഗാന്ധി

'ധവളപത്രം ഉമ്മാക്കിയില്ല, 10 വർഷത്തെ ധന ദുര്‍വിനിയോഗത്തിൻ്റെ കണ്ണാടി'; സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി

മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സുരേഷ് മരിച്ച നിലയിൽ, മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി