കനകമല ഐ.എസ് കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

കണ്ണൂരിലെ കനകമലയിൽ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസ് ബന്ധമുള്ളവർ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. കേസിലെ ആറാം പ്രതി ജാസിമിനെ വെറുതെ വിട്ടു. കമകമലയില്‍ പിടിയിലായത് തീവ്രവാദി സംഘമെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു. ഇതിനായി  കണ്ണൂരിലെ കനകമലയില്‍ രഹസ്യമായി യോഗം ചേര്‍ന്നുവെന്നാണ് കേസ്. കനകമലയില്‍ യോഗം ചേര്‍ന്നവരും സോഷ്യല്‍ മീഡിയവഴി ഇവരുമായി ബന്ധപ്പെട്ടവരും അടക്കം 15 പേരെ എന്‍ഐഎ അറസ്റ്റ്‌ ചെയ്തിരുന്നു.

ഇതില്‍ എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയത്. ഒന്നാംപ്രതി കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് മെഹമൂദ് (30), രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (26), മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി  റാഷിദ് അലി (24), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി എന്‍ കെ റംഷാദ് (24), ഒമ്പതാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി സഫ്വാന്‍ (30), 10-ാം പ്രതി കുറ്റ്യാടി നങ്ങീലംകണ്ടി എന്‍ കെ ജാസിം (25), 13-ാം പ്രതി കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി (35) എന്നിവര്‍ക്കെതിരെ ഒരു കുറ്റപത്രവും 11-ാം പ്രതി തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജി (31) ക്കെതിരെ മറ്റൊരു കുറ്റപത്രവുമാണ് സമര്‍പ്പിച്ചത്. അതേസമയം, എന്‍ഐഎ അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

1, 2, 3, 4, 9, 10, 13 പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ യുഎപിഎയും ചുമത്തിയിരുന്നു. 11-ാം പ്രതി സുബ്ഹാനി ഹാജിയുടെ നേതൃത്വത്തില്‍ 2016 ഓഗസ്റ്റില്‍ കേരളത്തില്‍ രൂപീകരിച്ച അന്‍സാറുള്‍ ഖിലാഫയുടെ പേരിലാണ് ഇവര്‍ രഹസ്യയോഗം ചേര്‍ന്നത്. ഇയാള്‍ക്കെതിരെയും യുഎപിഎ ചുമത്തിയിരുന്നു.

2016 ജൂണില്‍ അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറി ഐഎസില്‍ ചേര്‍ന്നയാളാണ് സുബ്ഹാനി ഹാജി. ഇയാളെ ഒക്ടോബര്‍ അഞ്ചിനാണ് എന്‍ഐഎ സംഘം പിടികൂടിയത്. തീവ്രവാദസംഘടനയായ ഐഎസിനുവേണ്ടി ഇറാഖില്‍ പോരാട്ടം നടത്തിയ ആളാണ് ഹാജിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം