'സമ്മർദ്ദവും പരിമിതിയുമുള്ള ജഡ്ജിമാർ രാജി വെച്ച് വീട്ടിലിരിക്കണം'; രൂക്ഷവിമർശനവുമായി ജസ്റ്റിസ് ബി. കെമാൽ പാഷ

സമ്മർദ്ദവും പരിമിതിയുമുള്ള ജഡ്ജിമാർ രാജിവെച്ച് വീട്ടിലിരിക്കണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. ഡൽഹി കലാപത്തിൽ അരവിന്ദ് കെജരിവാളിന്റെ സമീപനത്തെയും കെമാൽ പാഷ രൂക്ഷമായി വിമർശിച്ചു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഡൽഹിയിലുണ്ടായ അക്രമസംഭവങ്ങൾ  തടയാൻ തങ്ങൾക്കാകില്ല, തങ്ങളുടെ മേൽ സമ്മർദ്ദമുണ്ട് എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവനയെ കെമാൽ പാഷ വിമർശിച്ചു.

ഡൽഹിയിൽ ഇത്രയും അക്രമസംഭവങ്ങളുണ്ടായിട്ടും ഡൽഹി മുഖ്യമന്ത്രി എതിർശബ്ദം പോലും ഉയർത്താത് ജനങ്ങളോട് കാണിക്കുന്ന ചതിയാണ്. ബി.ജെ.പിയുടെ ബി. ടീമായാണ് അരവിന്ദ് കെജ്‍രിവാൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നിരിക്കുന്നതെന്നും കെമാൽ പാഷ പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡന്‍റ് മുഹമ്മദ് ചൂലൂക്കാരൻ, അഡ്വ. ജ്യോതിരാധിക വിജയകുമാർ, പ്രൊഫ. കുസുമം ജോസഫ്, ദിയ പർവീൺ തുടങ്ങിയവർ പങ്കെടുത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്