ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചന് പിന്തുണയുമായി കല്യാൺ ജൂവലേഴ്‌സ്

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള അമിതാബ് ബച്ചന്റെ “വി ആര്‍ വൺ” പദ്ധതിക്ക് കല്യാൺ ജൂവലേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികള്‍ക്കാണ് അമിതാബ് ബച്ചന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്. ഇതില്‍ 50,000 പേരുടെ കുടുംബങ്ങള്‍ക്കുള്ള സഹായമാണ് കല്യാൺ ജൂവലേഴ്‌സ് നല്‍കുന്നത്.

സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങള്‍ക്കാണ് കല്യാൺ ജൂവലേഴ്‌സ് സഹായമെത്തിക്കുത്. കേരളത്തിലെ ജൂവലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍, കോയമ്പത്തൂര്‍ ജൂവല്ലേഴ്‌സ് അസോസിയേഷന്‍, മുംബൈയിലെ ജെംസ് ആന്റ് ജൂവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗൺസില്‍ എന്നീ സംഘടനകള്‍ നിര്‍ദ്ദേശിക്കുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലെ ദിവസവേതനക്കാര്‍ക്കാണ് “ഗോള്‍ഡ്‌സ്മിത് റിലീഫ് ഫണ്ട്” വഴി സഹായമെത്തിക്കുക. സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിര്‍ദ്ദേശിക്കും.

കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുതിനായി നിര്‍മ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാൺ പിന്തുണ പ്രഖ്യാപിച്ചു. അമിതാബ് ബച്ചന് പുറമേ രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, രൺബീര്‍ കപൂര്‍, ചിരഞ്ജീവി, ശിവ് രാജ്കുമാര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയവര്‍ ഈ പരസ്യചിത്രത്തില്‍ വേഷമിടും.

മുമ്പുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടുപോകുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് അമിതാബ് ബച്ചനൊപ്പം ചേർന്ന് ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുതിനാണ് ഈ സഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!