'കൈരളി'ക്കെന്ത് എ.കെ.ജി!; ബല്‍റാമിന്റെ പരാമര്‍ശത്തേക്കാള്‍ വലുത് സഭാതര്‍ക്കം

എ.കെ.ജിയ്‌ക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തില്‍ വിവാദം മൂര്‍ച്ചിച്ചു നില്‍ക്കുമ്പോള്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ കൈരളി ചാനല്‍. ബല്‍റാമിന്റെ പരാമര്‍ശനത്തിനെതിരെ രാഷട്രീയ ഭേദമന്ന്യേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടും സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ചാനല്‍ ന്യൂസ് ആന്റ് വ്യൂസില്‍ ചര്‍ച്ചയ്‌ക്കെടുത്തത് സീറോ മലബാര്‍ സഭയുടെ ഭൂമി വിഷയമാണ്.

എന്നാല്‍ മാതൃഭൂമി ചാനലും ന്യൂസ് 18 നും അന്തിചര്‍ച്ചകള്‍ ബല്‍റാം വിഷയം വളരെ വലിയ ഗൗരവത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്തു. ന്യൂസ് 18 പ്രൈം ഡിബേറ്റും മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം, ബല്‍റാമിനെ പൊളിച്ചടുക്കുകയും ചെയ്തപ്പോള്‍ മീഡിയ വണ്‍, മനോരമ, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ മറ്റ് വിഷയങ്ങളിലും ചര്‍ച്ചാ കേന്ദ്രമാക്കി.

ബല്‍റാമിന്റെ അഭിപ്രായപ്രകടനത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലടക്കം ഉയര്‍ന്നു വന്നിരുന്നത് കെ മുരളീധരന്‍ അല്ലാതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരണം പോലും നടത്തിയിട്ടില്ല. പല നേതാക്കളും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നു തുറന്നു പറയുകയും ചെയ്തിരുന്നു. കേവലം കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിലുപരി കേരള ജനത ഒന്നടക്കം ആരാധിക്കുന്ന വ്യക്തിയെ അവഹേളിച്ചതില്‍ ബല്‍റാമിനോട് കോണ്‍ഗ്രസിനകത്തു പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'