അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

സനാതന ധര്‍മ്മം അശ്ലീലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവഗിരിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വിലകുറഞ്ഞ ജല്പനമാണ് നടത്തിയതെന്നും തിരുത്തപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണിത്. അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം. മുസ്ലിം ദേവാലയങ്ങള്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച കെ സുരേന്ദ്രന്‍ അവിടെ ഒരു ചോദ്യമുന്നയിക്കാന്‍ പോലും ഉള്ള ആര്‍ജ്ജവം പിണറായി വിജയന് ഇല്ലെന്നും പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചനയും കെ സുരേന്ദ്രന്‍ നല്‍കി. എല്ലാക്കാലവും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

'അമേരിക്കയുമായി ഒരു ചർച്ചയുമില്ല': സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ