പിണറായി മാത്രമല്ല, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

സിഎംആര്‍എല്‍ വിഷയത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കള്‍ കാലാകാലങ്ങളായി സിഎംആര്‍എല്ലില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളില്‍ നിന്നും പണം വാങ്ങാത്തത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഫ് വന്നാല്‍ മുഖ്യമന്ത്രി ആകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കള്‍ക്കും മാസപ്പടി ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ചില പ്രമുഖര്‍ക്കും ഇങ്ങനെ മാസപ്പടി കൊടുത്തിട്ടുണ്ട്. എന്തിനാണ് സിഎംആര്‍എല്‍ ഇത്തരത്തില്‍ മാസപ്പടി നല്‍കുന്നത്. എസ്എഫ്‌ഐ അന്വേഷണത്തിന് ശേഷമാണ് കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമാകുന്നത്. രണ്ട് മുന്നണികളുടെയും മുഖംമൂടി വലിച്ചു കീറുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബാങ്ക് വഴി വാങ്ങിച്ച പണത്തെക്കാള്‍ എത്രയോ ഇരട്ടി അല്ലാതെ കൈപ്പറ്റിയവരാണ് ഇപ്പോഴത്തെ ആരോപണവിധേയരെന്ന് ഉറപ്പാണ്. എല്‍ഡിഎഫും യുഡിഎഫും കരിമണല്‍ കമ്പനിയില്‍ നിന്നും എന്തിനാണ് മാസപ്പടി വാങ്ങിയതെന്ന് ജനങ്ങളോട് തുറന്നു പറയണം. എസ്എഫ്‌ഐയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ഇതുവരെ രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു