'ആ വാര്‍ത്ത ഞാൻ കണ്ടില്ല'; സുരേഷ് ഗോപിക്കെതിരായ സികെ പത്മനാഭന്റെ വിമർശനത്തോട് പ്രതികരിക്കാതെ കെ സുരേന്ദ്രൻ

സുരേഷ് ഗോപിക്കെതിരായ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭന്റെ വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സികെ പത്മനാഭന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വാര്‍ത്ത താൻ കണ്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. അത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത ഞാൻ കണ്ടില്ലെന്നും അത് പറയാൻ അല്ല ഈ വാര്‍ത്താ സമ്മേളനമെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി.

സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നായിരുന്നു സികെ പത്മനാഭന്‍റെ വിമര്‍ശനം. ഇക്കാര്യത്തിലാണ് കൃത്യമായ മറുപടി പറയാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറിയത്. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബിജെപി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞു.

ബിജെപിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന് ആലങ്കാരികമായി പറയാം എന്നല്ലാതെ പ്രായോഗികമാക്കാൻ ആവില്ല. കോൺഗ്രസിന്‍റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ അതിനർത്ഥം കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണെന്നും സികെ പത്മനാഭൻ വിവരിച്ചു. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സികെ പത്മനാഭൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ