കേരളത്തില്‍ ബി.ജെ.പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവും: കെ. സുരേന്ദ്രന്‍

കേരളത്തില്‍ ബിജെപിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ന്യൂസ് 18 അസോസിയേറ്റ് എഡിറ്റര്‍ രോഹിണി സ്വാമിയോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം നേടാനും പ്രധാന കക്ഷിയാവാനുമുള്ള ഏറ്റവും മികച്ച വഴി’, കെ സുരേന്ദ്രന്‍ പറഞ്ഞു.

‘ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിജയം കാണിക്കുന്നത് സമയമാവുമ്പോള്‍ മലയാളികളുടെ പ്രിയ പാര്‍ട്ടിയായി ബിജെപി വരുമെന്നാണ്. സംസ്ഥാന ഘടകമെന്ന നിലക്ക് ബിജെപി വളരെ ശക്തമാണ്. സുരേന്ദ്രന്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്ക് ശക്തമായ കേഡര്‍ സംവിധാനം കേരളത്തിലുണ്ട്, പക്ഷെ വോട്ട് ബാങ്ക് ദുര്‍ബലവുമാണ്. കേരളത്തില്‍ ഞങ്ങള്‍ നേരിടുന്ന വെല്ലുവിളി വളരെ തികച്ചും സവിശേഷതയുള്ളതാണ്. നിയോജക മണ്ഡലങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളതെന്ന തരത്തില്‍ വേര്‍തിരിഞ്ഞതാണെങ്കിലും. ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം വോട്ടുകളും എല്‍ഡിഎഫിന് ലഭിക്കും. ഞങ്ങള്‍ക്ക് ഒരു സമുദായത്തെ എങ്കിലും ഒപ്പം ലഭിക്കേണ്ടതുണ്ട്. മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ. എന്നാലെ വിജയിക്കാനാവൂ’, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയും പറഞ്ഞു.

Latest Stories

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക